Saturday

നീയും ഞാനും






            എന്നോളം മറ്റാരും നിന്നെ സ്നേഹിക്കുന്നില്ല.ഇത് അഹങ്കാരമല്ല.
           വിധി തന്ന ധൈര്യമാണ്.നിന്നെ സ്നേഹിച്ചതിനുള്ള സമ്മാനമാണ്.

                                                                           

                                                                         







   വിധിയെ ഞാന്‍ ഇപ്പോള്‍ സ്നേഹിക്കുന്നു.ബഹുമാനിക്കുന്നു.
 നേട്ടമായും നഷ്ടമായും നിന്നെ എനിക്ക് നല്‍കിയതിന്..

                                         

നിന്നെ ഇത്രയേറെ ഞാന്‍ സ്നേഹിക്കുന്നത്,ആഗ്രഹിക്കുന്നത
ഒരുപക്ഷെ നീ ഒരു സ്വപ്നമാണെന്ന തിരിച്ചറിവ് കൊണ്ടാകാം.....
അല്ലെങ്കില്‍ നീ ഒരു സ്വപ്നമായി തന്നെ എന്നില്‍ ഉണ്ടായാല്‍ മതിയെന്ന ദൈവത്തിന്റെ തീരുമാനം കൊണ്ടാകാം.
                                       
 





      പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഇനിയുമുണ്ട്.
കാതോര്‍ത്തിരിക്കാന്‍ നീയുണ്ടെന്ന അറിവ് എന്നെ പ്രണയിനിയാക്കുന്നു.
നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് നീയെന്റെ നിദ്രയുടെ പടിവാതില്‍ക്കല്‍ നില്‍പ്പുണ്ട്.
ഇനി നീയും ഞാനും മാത്രം...!!!!