Tuesday

സമ്മാനം





















സ്നേഹം


ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..



സ്നേഹത്തിന്റെ കടല്‍ തീരത്തു നിന്നു കിട്ടിയ കുറെ പവിഴമുത്തുക്കളില്‍ ഒന്നാണു നീ....
പരിചയപ്പെട്ട നാള്‍ മുതല്‍ നീ എനിക്കു ആരൊക്കയൊ ആയിരുന്നു.....



ഒരു മഴ പോലെ നീ വന്നു പെയ്തു....പിന്നെ ഒരു കാറ്റ് പോലെ നീ എന്നെ പുണര്‍ന്നു......ആയിരം പൂവുകള്‍ ഒരുമിച്ചു വിരിഞ്ഞ പോല്‍ ഒരു കള്ള ചിരിയുമായ് നീ നിന്നു.... ഒരു മന്ദസ്മിതവുമായ് നീ നിന്നു..അറിയാതെ വീണ്ടും പ്രണയിച്ചു പോയ്‌.... എന്‍റെ ഹൃദയം നിനക്കായ് തുടിച്ചു പോയി...


                          

ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങ് വെട്ടത്തൊളം നീ തന്ന സ്നേഹം എന്‍റെ മനസ്സിന്‍റെ മണിച്ചെപ്പില്‍ ഞാന്‍ കാത്തുവെയ്ക്കും ....... പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി തുണ്ട്പോലെ...!!!!!!!ഒടുവില്‍ അതു നിനക്കുവേണ്ടി പെറ്റുപെരുകും .