ഒരു പനിനീര്പുവിന്റെ പ്രണയം.... ഇത് പ്രണയത്തിന്റെ നിറമുള്ള സ്വപ്നങ്ങളും പരിഭവങ്ങളും മാത്രമുള്ള എന്റെ സ്വപ്നലോകം ഇവിടെ ഞാനും അവനും മാത്രം ...

Tuesday
ഇത്രമേല്‍ എന്തെ ഒരിഷ്ടം എനിക്ക് നിന്നോട്
ആദ്യം നമ്മള്‍ കാണുമ്പോള്‍ നമ്മള്‍ പ്രണയിച്ചിരുന്നില്ല നമ്മള്‍ വെറും സുഹൃത്തുക്കള്‍ മാത്രമായിരുന്നു പിന്നിട് വസന്തത്തില്‍ പൂക്കള്‍ വിരിയുകയും ഗ്രിഷ്മത്തില്‍ ഇലകള്‍ കൊഴിയുകയും ചെയ്തപ്പോള്‍ നമ്മുടെ ഹൃദയത്തിലും മാറ്റങ്ങള്‍ വന്നു ....

ദിവസങ്ങളും വര്‍ഷങ്ങളും എത്ര കടന്നുപോയാലും കനവുകള്‍ പൊഴിഞ്ഞുപോയാലും സ്വപ്‌നങ്ങള്‍ നഷ്ടമായാലും ഒരു ഇളം കാറ്റുപോലെ എന്നും നിന്നെ തേടി ഞാന്‍ വരും നിന്റെ സ്നേഹത്തിനായി
എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം നിനക്കായ് മാത്രം......പക്ഷെ ജനിക്കുമോ നീ ഒരു ജന്മമെങ്ങിലും എന്റെതുമാത്രമായി .
എന്റെ സ്നേഹം ........കടലോളം വരുന്ന എന്റെസ്നേഹം ഞാനവന് എങ്ങനെയാണു നല്‍കുക
എന്റെ പ്രണയത്തെ ഏതു ചിപ്പിയിലോളിപ്പിച്ചാണ് ഞാന്‍ അവനു നല്കേണ്ടത് എനിക്കേറ്റവും വിലപ്പെട്ടത് നിയാണ് .നിന്റെ സ്നേഹമാണ് എന്ന് ഞാന്‍ എങ്ങനെയാണു അവനോടു പറയുക
ഇത്രമേല്‍ എന്തെ ഒരിഷ്ടം എനിക്ക് നിന്നോട്


Monday
പ്രണയം
അറിയാതെ അറിയാതെ ഹൃദയത്തെ തഴുകുന്ന സുഖമുള്ള ഓര്‍മ്മയോ ഈ പ്രണയം .
നീ അറിയാതെ ഒരു പക്ഷെ ഞാന്‍ പോലുമറിയാതെ നീ എന്നില്‍ ഒരു മനോഹരവിസ്മയമായി നിറഞ്ഞു നില്‍ക്കുന്നു
സ്നേഹിക്കാന്‍ പഠിപ്പിച്ച മനസേ,നിനക്കെന്നെ മറക്കാന്‍ സാധിക്കുമോ ?
ഞാന്‍ അവന്റെ പ്രണയിനി..... എന്റെ പ്രണയം...... അവന്‍ .........അവന്‍ മാത്രം....
ആത്മാവില്‍ മൌനം തിങ്ങിനില്‍ക്കുന്നു അപ്പോള്‍ ഒരു പുഞ്ചിരിയുമായി കടന്നു വന്നു പ്രത്യാശ ഇങ്ങനെ മന്ത്രിക്കുന്നു ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു !
Subscribe to:
Comments (Atom)



























